വാഴക്കാട്: ഹരിത കേരളം മിഷന്റെ ജനകീയ വൃക്ഷവൽക്കരണ കാമ്പെയിന്റെ ഭാഗമായി വാഴക്കാട് ഗ്രാമപഞ്ചായത്തും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് ഓർമ്മ മരം നട്ടു. ആക്കോട് ഗോട്ട് ഫാമിൽ
ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ.നൗഷാദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷമീന സലീം അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ മാരാത്ത്, വാർഡ് മെമ്പർമാരായ സുഹറ വെളുമ്പിലാംകുഴി, പി.ടി.വസന്തകുമാരി, ഹെൽത്ത് ഇൻസ്‌പെക്ടർ വി.ഡാനിഷ്, അസി. എൻജിനിയർ കെ.ജലാലുദ്ദീൻ, ഓവർസിയർ എം.അമീൻ റാഷിദ്, പി.സനീർ , മുഹമ്മദ് റസാഖ്, ഹരികേരളം മിഷൻ ജില്ലാ ടെക്നിക്കൽ അസിസ്റ്റന്റ് സി.എം.ഹരിപ്രസാദ്, ബ്ലോക്ക് റിസോഴ്സ് പേഴ്സൺ ടി.സി.ധന്യ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |