വണ്ടാഴി: അമീബിക് മസ്തിഷ്‌ക ജ്വരം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി വണ്ടാഴി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 30, 31 തീയതികളിൽ 'ജലമാണ് ജീവൻ' കിണർ ക്ലോറിനേഷൻ കാമ്പയിൻ നടത്തും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ശശികലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 998 സ്വകാര്യ കിണറുകളും 22 പൊതു കിണറുകളും ക്ലോറിനേറ്റ് ചെയ്യും. ബ്ലിച്ചിംഗ് പൗഡറുകളും ക്ലോറിനേഷൻ ഗുളികകളും വിതരണം ചെയ്യാനായി വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ആശാ വർക്കർമാർ, അയൽക്കൂട്ടം സി.ഡി.എസ് , ഹരിതകർമ്മ സേനാംഗങ്ങൾ, പൊതുപ്രവർത്തകർ എന്നിവരടങ്ങിയ ടീമിനെ നിയോഗിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ.രമേശ് സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |