ചേലക്കര: മുഖാരിക്കുന്നിലെ കളിക്കളത്തിൽ ഇന്ന് മുതൽ തലമപ്പന്ത് ഉരുണ്ടു തുടങ്ങും. ഒപ്പം തട്ടകത്തിലെ ഒാണാഘോഷങ്ങൾക്കും തുടക്കമാകും. പ്രായഭേദമില്ലാതെ നാട്ടുകാർ ഒന്നിക്കുന്ന കായിക മാമാങ്കം ചേലക്കരയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണ്. മൃഗത്തോലിൽ ചകിരിച്ചോറ് നിറച്ച് പ്രത്യേക രീതിയിൽ തുന്നിക്കൂട്ടി നിർമ്മിക്കുന്ന പന്തുകൊണ്ടാണ് കളി. പ്രത്യേകം തയ്യാറാക്കിയ കോർട്ടിൽ രണ്ട് പകരക്കാരൻ ഉൾപ്പെടെ ഒമ്പത് അംഗങ്ങൾ വീതമുള്ള ടീമുകളായി നിന്ന് കളി ആരംഭിക്കും. 'തലമ', 'ഒറ്റ', 'എരട', 'തുടമ', 'പിടിച്ചാൻ', 'കാക്കൂടി', 'ഓടി' എന്നിങ്ങനെയാണ് കളഴിയുടെ കടമ്പകൾ.
പതിറ്റാണ്ടുകൾക്ക് മുൻപ് പഞ്ചായത്ത് തലത്തിൽ നടത്തിയിരുന്ന ഈ കളി ഇപ്പോൾ പ്രാദേശിക ക്ലബ്ബുകളാണ് സംഘടിപ്പിക്കുന്നത്. മത്സരങ്ങൾക്കപ്പുറം നാടിന്റെ കൂട്ടായ്മയും സ്‌നേഹവും ഊട്ടിയുറപ്പിക്കുന്ന ഒരു മഹോത്സവം കൂടിയാണിത്. കളി കാണാനും പങ്കുചേരാനും ആയിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും മുഖാരിക്കുന്നിലേക്ക് എത്തുന്നത്.
പട്ടം നേടി വിജയം
കൈ കളിക്കാർ തട്ടി വിടുന്ന പന്ത് കാൽ കളിക്കാർ പട്ടത്തിന് അപ്പുറത്തേക്കു തട്ടി വിടുകയോ പന്ത് പിടിച്ചെടുത്ത് പട്ടത്തിൽ എറിഞ്ഞു കൊള്ളിക്കുകയോ ചെയ്താൽ കൈ കളിക്കാരനു മാറേണ്ടി വരും. ഏഴു പേർ ചേർന്നു കൈ കളിയുടെ ഏഴ് കടമ്പകളും പിന്നിട്ടു പട്ടം വയ്ക്കണം. തുടർച്ചയായി 2 പട്ടം പൂർത്തിയാക്കുന്ന ടീം വിജയികളാകും. ഒരു ടീം 2 പട്ടം പൂർത്തിയാക്കുന്ന മുറയ്ക്കു കളി തീരും. ടീമുകൾക്കു 2 പട്ടം പൂർത്തിയാക്കാനായാല്ലെങ്കിൽ കളി നീളും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |