ചോറ്റാനിക്കര: പീഡനക്കേസിൽ ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എടയ്ക്കാട്ടുവയൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്മയ ജംഗ്ഷനിൽ നിന്ന് പേപ്പതിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി, തുടർന്ന് പ്രവർത്തകർ രാഹുൽ മാങ്കൂട്ടത്തിന്റെ കോലം കത്തിച്ചു. ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷൻ വി.എസ്. സത്യൻ ഉദ്ഘാടനം ചെയ്തു. ടി.കെ. പ്രശാന്ത് എന്നിവർ സംസാരിച്ചു. കെ.കെ. ഉണ്ണിക്കൃഷ്ണൻ, അനിൽ മണ്ണായത്ത്, രവി കലിയത്ത്, ജയകുമാർ, തമ്പി കൊല്ലംനിരപ്പ്, അശോകൻ മുതയിൽ, പരമേശ്വരൻ മാടപ്പിള്ളിൽ, വിശ്വനാഥൻ, രവി തോട്ടപ്പടി, ജയമോൻ, അമൽ കുമാർ, ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |