ആലപ്പുഴ: ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ വിതരണം ചെയ്യുന്ന പി.എം.എം.എസ്.വൈ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ, ഗ്രൂപ്പുകൾ, സഹകരണ സംഘങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. 1.20 കോടി രൂപയാണ് പദ്ധതിയുടെ യൂണിറ്റ് ചെലവ്. ഇതിൽ 40 ശതമാനം (48 ലക്ഷം രൂപ) സർക്കാർ സബ്സിഡിയും ബാക്കി 60 ശതമാനം (72 ലക്ഷം രൂപ) ഗുണഭോക്തൃ വിഹിതവുമാണ്. അപേക്ഷ ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ, ഓഫീസിലോ ddfisheriesalpy@yahoo.com എന്ന ഇമെയിൽ മുഖേനയോ സമർപ്പിക്കണം. അവസാന തീയതി സെപ്റ്റംബർ 05. ഫോൺ: 0477 2251103.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |