മലയിൻകീഴ് : മുക്കംപാലമൂട് മൂങ്ങോട് ശൈലേഷിന്റെ പൂട്ടിയിട്ടിരുന്ന
വീടിന്റെ ജനൽ ഗ്ലാസുകൾ അടിച്ചു തകർത്ത് സി.സി.ടി.വി.
ക്യാമറയും മറ്റു ഉപകരണങ്ങളും കൊണ്ടു പോയി. ഞായറാഴ്ച പുലർച്ചെ 1.16 നാണ് സംഭവം.അക്രമി സംഘത്തിൽ 5.പേരുണ്ടായിരുന്നുവെന്നാണ് ശൈലേഷ് വിളപ്പിൽശാല പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്.അക്രമികളിൽ രണ്ട് പേരുടെ ദൃശ്യം സമീപത്തെ സി.സി.ടി.വി.കാമറയിലുണ്ട്.വീടിന് മുന്നിലെ ബുദ്ധ പ്രതിമയുടെ കഴുത്ത് വെട്ടി തകർത്ത നിലയിലാണ്.വീട്ടിലെ
കെ.എസ്.ഇ.ബി.മീറ്റർ ബോർഡ് തകർത്ത് ഫ്യൂസ് ഊരി മാറ്റി.
ലഹരി സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പരാതിയിൽ പറയുന്നത്.
ഈ വീടിന് നേരെ പലവട്ടം ആക്രമണവും മോഷണവും നടന്നിട്ടുണ്ട്.ഇതു സംബന്ധിച്ച് പൊലീസിൽ ശൈലേഷ് പരാതിയും നൽകിയിരുന്നു.
വിളപ്പിൽശാല പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |