തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും അയ്യപ്പഭക്ത വിശ്വാസത്തെ ദുരുപയോഗം ചെയ്താൽ തടയുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രണ്ടുപേരും വർഷങ്ങളായി ശബരിമലയെയും അയ്യപ്പഭക്തരെയും ഹൈന്ദവ വിശ്വാസത്തെയും തകർക്കാനും അപമാനിക്കാനും നിരവധി നടപടികൾ ചെയ്തവരാണ്.
പിണറായി വിജയൻ നിരവധി അയ്യപ്പഭക്തരെ ജയിലിലടച്ചു, അവക്കെതിരെ കേസെടുത്തു, ശബരിമലയുടെ ആചാരങ്ങളെ ലംഘിക്കാനും അപമാനിക്കാനും സാദ്ധ്യമായതെല്ലാം ചെയ്തു.
സ്റ്റാലിനും അദ്ദേഹത്തിന്റെ മകനും ഹിന്ദുക്കളെ ആവർത്തിച്ച് അപമാനിക്കുകയും ഹൈന്ദവ വിശ്വാസം ഒരു രോഗമാണെന്നു പോലും പറഞ്ഞവരുമാണ്. തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ, സി.പി.എം സർക്കാർ 'അയ്യപ്പ സംഗമം' ആഘോഷിക്കുന്നത് നാടകവും ജനങ്ങളെ വിഡ്ഢികളാക്കാനുള്ള തന്ത്രത്തിന്റെ ഭാഗവുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |