തൃശൂർ:വരാൻ പോകുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ഐ.എൻ.ടി.യു.സി നേതൃത്വം നൽകുന്ന അഞ്ച് സന്നദ്ധ തൊഴിലാളികളുടെ കർമ്മ സേന ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി രംഗത്തിറങ്ങുമെന്ന് സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ.കർമ്മസേനയുടെ സംസ്ഥാനതല രൂപീകരണ ഉദ്ഘാടനവും കർമ്മ സേന സന്നദ്ധ പ്രവർത്തകർക്ക് തിരിച്ചറിയൽ കാർഡ് വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് മാതൃകയായി കർമസേനയുടെ പ്രവർത്തനം മാറ്റും.തൊഴിലാളി ദ്രോഹം തുടരുന്ന കേന്ദ്രസംസ്ഥാന സർക്കാരുകൾക്കെതിരെ ജനരോഷം ഉച്ചസ്ഥായിയിലാണെന്നും,ശക്തമായ പോരാട്ടങ്ങൾക്ക് ഐ.എൻ.ടി.യു.സി നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.തൃശൂർ നിയോജകമണ്ഡലം പ്രസിഡന്റ് കെ.നളിനാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |