തിരുവനന്തപുരം: ഗുരുതര ആരോപണങ്ങളും വെളിപ്പെടുത്തലുകളുമുണ്ടായിട്ടും എം.എൽ.എ സ്ഥാനം രാജിവെക്കാതെ രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നത് കോൺഗ്രസിന്റെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയ സംസ്‌കാരമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ.പ്രാഥമിക അംഗത്വത്തിന് പോലും യോഗ്യതയില്ലാത്തയാളെ പാലക്കാട്ടെ ജനങ്ങൾ സഹിക്കണമെന്നാണോ കോൺഗ്രസ് ആവശ്യപ്പെടുന്നത്.യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതിലൂടെ ആരോപണങ്ങളും പരാതികളും ശരിയാണെന്ന് കോൺഗ്രസ് സമ്മതിച്ചിരിക്കുകയാണ്.അഴിമതിക്കാരെയും സ്ത്രീ പീഡകരെയും എപ്പോഴും സംരക്ഷിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്.അഴിമതിക്കാർക്കും സ്ത്രീചൂഷകർക്കും മാത്രം സ്ഥാനമുള്ള പാർട്ടിയിൽ തുടരാതെ ബി.ജെ.പി.യുടെ വികസന രാഷ്ട്രീയത്തിലേക്ക് വരാൻ അഭിമാനമുള്ള എല്ലാ കോൺഗ്രസ് പ്രവർത്തകരെയും സ്വാഗതം ചെയ്യുന്നതായും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |