തൃപ്പൂണിത്തുറ: ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾക്ക് തുടക്കമായി. വൻ ജനാവലിയെ സാക്ഷിയാക്കി മന്ത്രി പി രാജീവ് അത്തപ്പതാക ഉയർത്തി. മന്ത്രി എംബി രാജേഷാണ് ചടങ്ങുകൾ ഉദ്‌ഘാടനം ചെയ്‌തത്. നടൻ ജയറാമാണ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്‌തത്. തൃപ്പൂണിത്തുറ ബോയ്‌സ് ഗ്രൗണ്ടിൽ നിന്നും തുടങ്ങിയ ഘോഷയാത്ര നഗരം ചുറ്റി അവിടെത്തന്നെ അവസാനിക്കും. സിനിമാ താരം രമേഷ് പിഷാരടിയും ആഘോഷങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
ആനയും അമ്പാരിയും നിശ്ചല ദൃശ്യങ്ങളും നിരന്ന വർണാഭമായ കാഴ്‌ചകൾക്ക് നഗരം സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്. ഘോഷയാത്ര കണക്കിലെടുത്ത് തൃപ്പൂണിത്തുറയിൽ രാവിലെ എട്ട് മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾക്കായി 450 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |