കോഴിക്കോട്: സർക്കാർ ജീവനക്കാരോടുള്ള സംസ്‌ഥാന സർക്കാരിന്റെ ദ്രോഹ നടപടികൾക്കെതിരെ എൻ.ജി.ഒ അസോ. മാനാഞ്ചിറ അഡീഷനൽ സബ് ട്രഷറിക്കു മുൻപിൽ നടത്തിയ പട്ടിണി സമരം എൻ.ജി.ഒ അസോ. ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. വില സൂചിക അടിസ്ഥാനത്തിൽ കേന്ദ്രം പ്രഖ്യാപിക്കുന്ന ക്ഷാമബത്ത സംസഥാനത്ത് വർഷങ്ങളായി തടഞ്ഞു വച്ച് കുശ്ശികയാക്കിയത് പൂർണമായി അനുവദിക്കാൻ സർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡൻ്റ് രഞ്ജിത്ത് ചേമ്പാല അദ്ധ്യക്ഷനായി. സിജു കെ. നായർ മുഖ്യ പ്രഭാഷണം നടത്തി. ടി.അജിത് കുമാർ, മധു രാമനാട്ടുകര, കെ.പി. സുജിത, കെ. രാജേഷ് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |