മാനന്തവാടി: മനം നിറഞ്ഞോണം, സപ്ളൈക്കോയുടെ സഞ്ചരിക്കുന്ന ഓണം ഫെയർ ജില്ലയിൽ പര്യടനം ആരംഭിച്ചു, സെപ്റ്റംബർ നാലുവരെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഓണം ഫെയറിന്റെ സേവനം പൊതുജനങ്ങൾക്ക് ലഭിക്കും. ഓണവിപണിയിലെ കൃത്രിമ വിലക്കയറ്റം പിടിച്ച് നിർത്താനും അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാനുമുള്ള സർക്കാർ ഇടപെടലിന്റെ ഭാഗമായാണ് ഓണചന്തകളും സഞ്ചരിക്കുന്ന ഓണം ഫെയറുമെല്ലാം സപ്ളൈക്കോ ഒരുക്കിയിരിക്കുന്നത്. 13 നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയോടെ പൊതുജനങ്ങൾക്ക് ലഭിക്കും. മാനന്തവാടിയിൽ ജസ്റ്റിൻ ബേബി ഫ്ളാഗ് ഒഫ് ചെയ്തു, ടി സീമ, ടി.കെ സരിത, സാവിത്രി സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |