കാഞ്ഞങ്ങാട്: കെട്ടിട നിർമ്മാണ മസ്ദൂർസഭ പെൻഷനേഴ്സ് ഫോറത്തിന്റെ (എച്ച്.എം.എസ്) ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.പെൻഷൻ ഓണത്തിന് മുമ്പ് വിതരണം ചെയ്യുക. പതിനാറു മാസമായി മുടങ്ങി കിടക്കുന്ന കുടിശ്ശിക ഉടൻ വിതരണം ചെയ്യുക,പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കുക. നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ്ണ ജില്ലാ പ്രസിഡന്റ് കെ.അമ്പാടി ഉദ്ഘാടനം ചെയ്തു.വി.എം.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വി.വി.വിജയൻ ,അഡ്വ.കെ.വി.രാമചന്ദ്രൻ ,കെ.രവീന്ദ്രൻ, സി.സഹദേവൻ, പി.വി.തമ്പാൻ, കെ.അമ്പു, കെ.വേണുഗോപാലൻ, പി.ഇബ്രാഹിം, കെ.വി.കുഞ്ഞിക്കണ്ണൻ, എം.വി.കാർത്ത്യായണി, ആർ.ജാനകി എന്നിവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |