ആലപ്പുഴ: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫയലുകൾക്ക് പുറമേ അപേക്ഷകളും കാണാനില്ല. വിവരാവകാശ നിയമപ്രകാരം സാമൂഹ്യപ്രവർത്തകനായ ചന്ദ്രദാസ് കേശവപിള്ള നൽകിയ
അപേക്ഷയിലെ ഫയൽ നടപടി അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന മറുപടി ലഭിച്ചത്.
പൊതുവിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങൾ വരുത്തേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി സമർപ്പിച്ച നിർദ്ദേശങ്ങളുടെ നിലവിലെ സ്ഥിതി അന്വേഷിച്ചപ്പോഴാണ് ഫയൽ കാണാനില്ലെന്ന് അറിയിച്ചിരിക്കുന്നത്. കുട്ടികളിൽ ശരിയായ പരീക്ഷാബോധം ഉണ്ടാക്കാനും പഠനനിലവാരം ഉയർത്താനും ലക്ഷ്യമിട്ടുള്ള മാർഗനിർദേശങ്ങളാണ് അദ്ദേഹം സമർപ്പിച്ചത്.
പൊതുപരീക്ഷകൾ നടക്കുന്ന ക്ലാസ് റൂമുകളിൽ സി.സിടി.വി ക്യാമറകൾ സ്ഥാപിക്കുക, അദ്ധ്യാപകരുടെ മനോവീര്യം തകർക്കുന്ന നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ നിർദേശങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് 2024 ജനുവരിയിലാണ്
സമർപ്പിച്ചത്. ഇതിലെ നടപടികൾ വിവരാവകാശ പ്രകാരം ആരാഞ്ഞപ്പോഴാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലത്തിൽ നിന്ന് ഫയൽ ലഭ്യമല്ല എന്ന മറുപടി ലഭിച്ചത്.
ആലപ്പുഴ ജില്ലാ പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസിൽ നിയമനം സംബന്ധിച്ചുള്ള ഫയൽ കാണാതായത് അടുത്തിടെ വിവാദമായിരുന്നു.വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിനുള്ള താല്പര്യം ഇല്ലായ്മയാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. ഇതിനെതിരെ വിവരവകാശ കമ്മിഷണർക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകുമെന്ന് ചന്ദ്രദാസ് കേശവപിള്ള പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |