തിരുവനന്തപുരം: ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സംസ്ഥാന യുവജനസമ്മേളനം
നെല്ലിക്കാകുഴി ആർ.എം.സി.എസ്.ഐ ദേവാലയത്തിൽ സംഘടിപ്പിച്ചു.ബൈബിൾ
ഫെയ്ത്ത് മിഷൻ അദ്ധ്യക്ഷൻ ബിഷപ്പ് ഡോ.സെൽവദാസ് മ്രോദ് ഉദ്ഘാടനം ചെയ്തു.ബൈബിൾ സൊസൈറ്റി ഓക്സിലിയറി ട്രഷർ ഡോ.സാബു.ടി.തോമസ് 'വ്യത്യസ്ത
രായിരിക്കാൻ ധൈര്യം കാണിക്കുക' എന്ന വിഷയം അവതരിപ്പിച്ചു.ഡോ.വിജീഷ് വിജയൻ,ഡോ.കോശി എം.ജോർജ്ജ്,ജേക്കബ് ആന്റണി കൂടത്തിങ്കൽ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.കെ.പി.മോഹൻദാസ്,ഡോ.സി.ആർ.വിൻസെന്റ്,എം.സന്തോഷ് കുമാർ,ബബിത സന്തോഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |