ജോർജിയ:മരണത്തിന്റെ പകുതി വേദനയാണ് പ്രസവ സമയത്ത് ഓരോ പെണ്ണും അനുഭവിക്കുന്നതെന്ന് പറയാറുണ്ട്. പങ്കാളിയുടെ പ്രസവ വേദനയുടെ തീവ്രത കുറയ്ക്കാൻ ഭർത്താവ് ചെയ്ത ഒരു സൂത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ജോർജിയയിലാണ് സംഭവം.
പ്രസവ വേദനകൊണ്ട് പുളയുന്ന ഭാര്യയെ ആശ്വസിപ്പിക്കാൻ കെൻഡർ കേവർ എന്ന ഭർത്താവ് അവൾക്കൊപ്പം ലേബർ റൂമിൽ കയറി. അതോടൊപ്പം പ്രണയകാലത്തെ സുന്ദര നിമിഷങ്ങൾ പുസ്‌തക രൂപത്തിലാക്കി, ഒരോ പേജും ഭാര്യയ്ക്ക് മുന്നിൽ തുറന്ന് കാണിക്കുകയാണ് ഈ യുവാവ് ചെയ്തത്.
രണ്ട് ദിവസത്തെ പ്രസവ വേദന അതിജീവിക്കാൻ ഭാര്യയെ സഹായിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് കെൻഡർ വീഡിയോ പങ്കുവച്ചത്. വളരെപ്പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ദമ്പതികൾക്ക് പെൺകുഞ്ഞാണ് ജനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |