കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് നഗരസഭയിലെ നിലവിൽ പൂർത്തീകരിച്ച ഭവനങ്ങളുടെ ഗുണഭോക്തൃ സംഗമവും, ഭവന ഗഡു വിതരണവും 29ന് രാവിലെ 10ന് കാഞ്ഞങ്ങാട് നഗരസഭ ടൗൺഹാളിൽ നടക്കും. കഴിഞ്ഞ വർഷങ്ങളിൽ 1755 ഗുണഭോക്താക്കൾക്കാണ് ഭവന നിർമ്മാണ ധനസഹായം അനുവദിച്ചിട്ടുള്ളത്. കേന്ദ്ര സംസ്ഥാ സഹായത്തിന് പുറമെ ഹഡ്കോ വായ്പ വഴി നഗരസഭ സ്വന്തംനിലയിലും തുക കണ്ടെത്തി ഗുണഭോക്താവിന് 4 ലക്ഷം രൂപ വീതമാണ് ഭവന നിർമ്മാണ ധനസഹായമായി നൽകി വരുന്നത്. ഇതിനോടകം 1478 ഭവനങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. നഗരസഭ പരിധിയിൽ വാടകയ്ക്ക് താമസിച്ച് വളരെയധികം ജീവിത ക്ലേശം അനുഭവിക്കുന്ന നിരവധി ആളുകളുടെ ജീവിത സ്വപ്ന സാക്ഷാൽക്കാരത്തിന് കൂടെ നിൽക്കുവാൻ നഗരസഭയ്ക്ക് സാധിച്ചിട്ടുണ്ട്. പദ്ധതിയിലൂടെ ഭവന രഹിതരില്ലാത്ത നഗരസഭ എന്ന നേട്ടത്തിലേക്ക് കുതിക്കുകയാണ് കാഞ്ഞങ്ങാട് നഗരസഭ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |