കണ്ണൂർ: സംസ്ഥാന പച്ചത്തുരുത്ത് പുരസ്‌കാരത്തിനുള്ള പരിഗണനാലിസ്റ്റിൽ കണ്ണൂർ ജില്ലയിൽ നിന്ന് 17 പച്ചത്തുരുത്തുകളെ തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് സെപ്തംബർ 10 മുതലാണ് സംസ്ഥാന അവാർഡിനായുള്ള അവതരണം തുടങ്ങുന്നത്. പരിസ്ഥിതി പ്രവർത്തകനും സസ്യ ഗവേഷകനുമായ വി.സി.ബാലകൃഷ്ണൻ, നവകേരളം കർമ്മ പദ്ധതി രണ്ട് സംസ്ഥാന അസി.കോ ഓഡിനേറ്റർ ടി.പി. സുധാകരൻ, സർ സയ്യിദ് കോളേജ് ഫോറസ്ട്രി വിഭാഗം അസി.പ്രൊഫസർ സ്‌നേഹലത എന്നിവരടങ്ങിയ വിദഗ്ധ സംഘമാണ് സംസ്ഥാന അവതരണത്തിലേക്കുള്ളവയെ തിരഞ്ഞെടുത്തത്.സെപ്തംബർ 16ന് തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ സമ്മാനിക്കും.ഏഴ് വിഭാഗങ്ങളിലായാണ് പച്ചത്തുരുത്ത് പുരസ്‌കാരം നൽകുന്നത്.വിദ്യാലയ പച്ചത്തുരുത്തുകൾ,കലാലയ പച്ചത്തുരുത്ത്,ദേവഹരിതം പച്ചത്തുരുത്ത്,കണ്ടൽ പച്ചത്തുരുത്ത്,മുളന്തുരുത്ത്,സ്ഥാപന പച്ചത്തുരുത്ത്,തദ്ദേശ സ്വയംഭരണ പച്ചത്തുരുത്തുകൾ എന്നീ വിഭാഗങ്ങളിലാണ് മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |