കാസർകോട് : സംസ്ഥാന സർക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ സെപ്തംബർ 15ന് കാസർകോട് നിന്നും കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ആരംഭിക്കുന്ന പൊതുവിദ്യാഭ്യാസ പരിവർത്തനസന്ദേശ സംസ്ഥാന വാഹനപ്രചരണ ജാഥയുടെ സ്വാഗതസംഘം ഓഫീസ് ഡി.സി.സി ഓഫീസിൽ കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി. എസ്.ടി.എ. സംസ്ഥാന നിർവാഹക സമിതി അംഗം പ്രശാന്ത് കാനത്തൂർ, സംസ്ഥാന സമിതി അംഗം സ്വപ്ന ജോർജ്, ഡി.സി.സി വൈസ് പ്രസിഡന്റ് സാജിദ് മൗവ്വൽ, ഡി.സി.സി ജനറൽ സെക്രട്ടറി എം.സി പ്രഭാകരൻ, സി വി.ജെയിംസ്, ആർ.വി.പ്രേമാനന്ദൻ, രജനി കെ.ജോസഫ്, എ.രാധാകൃഷ്ണൻ, വിനോദ് നന്ദകുമാർ, കെ.എം.മാത്യൂ, എ.ജയദേവൻ, ഹരീഷ് പേറയിൽ തുടങ്ങിയവർ സംസാരിച്ചു. സംഘാടകസമിതി വർക്കിംഗ് ചെയർമാൻ പി.ടി.ബെന്നി സ്വാഗതവും ജനറൽ കൺവീനർ കെ.ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |