മലപ്പുറം: ഊരകം മിനിഊട്ടിയിൽ മറ്റു സ്ഥലങ്ങളിൽ നിന്നുള്ള മാലിന്യം തള്ളിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഈരാറ്റുപേട്ട നഗരസഭയിൽ നിന്നും മാലിന്യം ശേഖരിക്കുന്ന ഏജൻസിയുടെ മാനേജിംഗ് ഡയറക്ടർ ജലീന ഇഗ്‌നേഷ്യസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട്, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളാണ് തള്ളിയതെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ തന്റെ സ്ഥാപനത്തിന് ഈ വിഷയവുമായി യാതൊരു ബന്ധമില്ലെന്നും നഗരസഭകളിൽ നിന്നും ശേഖരിച്ച മാലിന്യങ്ങൾ യഥാസ്ഥാനത്ത് എത്തിച്ചതിന്റെ ഡിജിറ്റൽ തെളിവുകളടക്കമുള്ള രേഖ കൈവശമുണ്ടെന്നും തിരുവോണം എക്കോ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപന ഉടമ ജലീന ഇഗ്‌നേഷ്യസ് അറിയിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ചവർക്കെതിരേ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |