തൃശൂർ: താലൂക്ക് ഓഫീസിനു മുന്നിൽ കേരള എൻ.ജി.ഒ അസോസിയേഷൻ നടത്തിയ പട്ടിണി സമരം ജില്ലാ പ്രസിഡന്റ് എം.ഒ. ഡെയ്‌സൻ ഉദ്ഘാടനം ചെയ്തു. ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കുക, ക്ഷാമബത്താ കുടിശ്ശിക പൂർണമായി അനുവദിക്കുക, 12-ാം ശമ്പള പരിഷ്‌കരണം ഉടൻ നടപ്പിലാക്കുക, 11-ാം ശമ്പളപരിഷ്‌കരണ കുടിശ്ശിക പണമായി അനുവദിക്കുക, ലീവ് സറണ്ടർ ലഭ്യമാക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇ. മൃദുൽ ചന്ദ്രൻ അദ്ധ്യക്ഷനായി. ടി.ജി. രഞ്ജിത്ത്, മോബിഷ് പി. തോമസ്, ലിജോ എം. ലാസർ, കെ.ജി. പ്രസാദ്, പി.പി. ശിവദാസ്, ടി.ജെ. ജോബി, കെ. കൃഷ്ണദാസ്, വി.എ. നസീർ, വി.ആർ. രാജേഷ്, വിനോജ് വിജി, എം. നിഖിൽദാസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |