തൃശൂർ: ടൗൺ ഹാളിൽ ഇന്ന് മുതൽ സെപ്തംബർ നാല് വരെ സംസ്ഥാന ഓണം വിപണന മേള നടത്തും. ഇന്ന് വൈകീട്ട് നാലിന് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിന് ജില്ലയിലെ മുഴുവൻ സി.ഡി.എസുകളിൽ നിന്നുമുള്ള അയൽക്കൂട്ട അംഗങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സാംസ്‌കാരിക ഘോഷയാത്രയോടെയാണ് വിപണനമേളയുടെ ചടങ്ങുകളാരംഭിക്കുന്നത്. കുടുംബശ്രീ സംരംഭകരുടെ വ്യത്യസ്തയാർന്ന ഉത്പ്പന്നങ്ങൾ മേളയ്ക്ക് മാറ്റുകൂട്ടും. ഓണത്തിന് വിഭവസമൃദ്ധമായ ഓണസദ്യയും ഓണസമ്മാനങ്ങളടങ്ങിയ ഗിഫ്റ്റ് ഹാംബറും വീട്ടിലെത്തിച്ചു കൊടുക്കുന്ന സൗകര്യം ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബർ രണ്ടിന് കുടുംബശ്രീയുടെ പ്രവർത്തനങ്ങളിൽ കഴിഞ്ഞവർഷം മികച്ച പ്രകടനം കാഴ്ചവച്ച കുടുംബശ്രീ അംഗങ്ങളെ അനമോദിക്കാനായുള്ള മെറിറ്റ് ഡേ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |