തിരുവനന്തപുരം:പാർലമെന്റ് പാസാക്കിയ 2013 ലെ ഭക്ഷ്യ ഭദ്രതാനിയമ പ്രകാരം ജനങ്ങൾക്ക് സൗജന്യമായി നൽകുന്നതാണ് റേഷനെന്നും , അത് ഒരു ഭരണാധികാരിയുടെയും വ്യക്തിപരമായ ഔദാര്യമല്ലെന്നും മന്ത്രി ജി.ആർ.അനിൽ.കേരളത്തിന് നൽകുന്ന ഓരോ മണി അരിയും മോദി അരിയാണെന്ന കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ പരാമർശത്തിന് വാർത്താസമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം
ജനാധിപത്യത്തിൽ ഭരണാധികാരികൾ ഇത്രയും അൽപത്തം കാണിക്കാൻ പാടില്ല. പണ്ട് രാജാക്കന്മാർ ഭരിക്കുമ്പോൾ അന്നദാതാവായ പൊന്നു തമ്പുരാനെന്ന് പറയാറുള്ളത് പോലെയാണ് കാര്യങ്ങൾ. ഇപ്പോഴത്തെ ബി.ജെ.പി സർക്കാരിനോളം കേരളത്തോട് നിർദ്ദയമായി പെരുമാറുന്ന ഒരു സർക്കാരും രാജ്യത്തുണ്ടായിട്ടില്ല. മൻമോഹൻ സിംഗിന്റെയും ഇന്ദിരാഗാന്ധിയുടെയും നെഹ്റുവിന്റെയും കാലത്തു കേരളം തർക്കങ്ങൾ ഉന്നയിച്ചിട്ടുണ്ട്. പക്ഷേ അവരാരും ഇതു പോലെ അൽപത്തം പറഞ്ഞിട്ടില്ല.
2013 ൽ ദേശീയ ഭക്ഷ്യഭദ്രത നിയമം നടപ്പാക്കിയപ്പോൾ 57 ശതമാനത്തോളം പേർ സാർവ്വത്രിക റേഷൻ സംവിധാനത്തിന് പുറത്തായി. ഈ സാഹചര്യത്തിലാണ് കേരളത്തിന് കൂടുതൽ ഭക്ഷ്യ ധാന്യത്തിനു വേണ്ടി ആവശ്യപ്പെടന്നുത്.2018ൽ ഓഖി ഘട്ടത്തിൽ 3,555 ടൺ അരി സംസ്ഥാന സർക്കാർ സൗജന്യമായി വിതരണം ചെയ്തിരുന്നു. ഈ അരി കിലോ ഗ്രാമിന് 23.38 രൂപ നിരക്കിലാണ് കേന്ദ്രം അനുവദിച്ചത്. ഇതിനുള്ള വിലയായ 8.31കോടി രൂപ സംസ്ഥാന സർക്കാരിൽ നിന്ന് കേന്ദ്രം വാങ്ങി.2018 ലെ പ്രളയ സമയത്തെ 89540 ടണ്ണിന്റെ വിലയായ 205.8 കോടി രൂപയും കൊവിഡ് സമയത്ത് വിതരണം ചെയ്ത 3.05 ലക്ഷം ടൺ അരിയുടെ വിലയായ 649 കോടി രൂപയും കേന്ദ്ര സർക്കാർ പിടിച്ചു വാങ്ങിയെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |