തിരുവനന്തപുരം : ഹരിതകർമ്മസേനാംഗങ്ങൾക്ക് ഓണത്തിന് 1250 രൂപ ഉത്സവബത്ത നൽകുമെന്ന് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു.കഴിഞ്ഞ വർഷം ഇത് 1000 രൂപയായിരുന്നു.കേരളത്തെ മാലിന്യമുക്തമാക്കാൻ അക്ഷീണം ശ്രമിക്കുന്ന ഹരിതകർമ്മസേനയ്ക്കുള്ള ഓണസമ്മാനമായാണ് ഇത്തവണ 250 രൂപ വർദ്ധിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു.ഓരോ തദ്ദേശസ്ഥാപനങ്ങളും തനത് ഫണ്ടിൽ നിന്നാണ് തുക അനുവദിക്കുന്നത്.36,438ഹരിതകർമ്മസേനാംഗങ്ങളാണ് സംസ്ഥാനത്തുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |