പയ്യന്നൂർ: അന്താരാഷ്ട്ര തയ്ക്ക്വോണ്ടോ ഫെഡറേഷൻ (യു.കെ) സ്റ്റേറ്റ് ആന്റ് ഇന്റർ സ്കൂൾ ചാമ്പ്യൻഷിപ്പ് 31ന് പയ്യന്നൂർ എ.കെ.എ.എസ്.ജി.വി.എച്ച്.എസ്. സ്‌കൂളിൽ നടക്കും.സിക്സ് ഡാൻ ബ്ലാക്ക് ബെൽറ്റ് ധാരകൻ സാം പുലിക്കോട്ടിൽ സഖറിയയുടെ നേതൃത്വത്തിൽ പയ്യന്നൂർ മിറാക്കിൾ മാർഷ്യൽ ആർട്സ് ആൻഡ് ഫിറ്റ്നനസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ
40 സ്‌കൂളുകളിൽ നിന്നായി 200 മത്സരാർത്ഥികൾ പങ്കെടുക്കും. രാവിലെ 10ന് ടി.ഐ.മധുസൂദനൻ എം.എൽ.എ.ഉദ്ഘാടനം ചെയ്യും. മത്സരത്തിന്റെ ഭാഗമായി ക്ലബ്ബിലെ മുതിർന്ന അംഗങ്ങൾ അവതരിപ്പിക്കുന്ന പ്രത്യേകപ്രകടനവും ഉണ്ടാകും. വൈകീട്ട് 5 ന് നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനവിതരണവും ഡിവൈ.എസ്.പി, കെ.വിനോദ് കുമാർ നിർവ്വഹിക്കും.
വാർത്താസമ്മേളനത്തിൽ സാം പി.സക്കറിയ, അനൂപ് ബാബു, കെ.രാജീവ്, കെ.വിനീത് , സിബി ചെറിയാൻ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |