കാഞ്ഞങ്ങാട്: സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, ജില്ലവ്യവസായ കേന്ദ്രം കാസർകോട്, ജില്ലാ കൈത്തറി വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാഞ്ഞങ്ങാട്ട് കൈത്തറി വസ്ത്രപ്രദർശന വിപണന മേള തുടങ്ങി. കാഞ്ഞങ്ങാട് കോട്ടച്ചേരി പെട്രോൾ പമ്പിന് സമീപത്തെ വൈറ്റ് ലൈൻ കോംപ്ലക്സിൽ മേളയിൽ ഭൗമസൂചികാപദവി ലഭിച്ച കാസർകോട് സാരി ഉൾപ്പെടെയുള്ള ജില്ലയിലെ കൈത്തറി സംഘങ്ങളുടെ കേരള തനിമയുള്ള കൈത്തറി ഉത്പന്നങ്ങൾ 20 ശതമാനം റിബേറ്റോടു കൂടി ലഭിക്കും. കൂടാതെ ദിവസേനയുള്ള നറുക്കെടുപ്പിലൂടെ ഒരു വിജയിക്ക് 1000 രൂപയുടെ കൈത്തറി വസ്ത്രങ്ങൾ സമ്മാനമായി നൽകും.പ്രദർശന വിപണ മേള നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു.പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ആദ്യ വില്പന ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.സജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |