ശ്രീകൃഷ്ണ പുരം: കരിമ്പുഴ കോട്ടപ്പുറം ഹെലൻ കെല്ലർ അന്ധ വിദ്യാലയത്തിൽ ഓണാഘോഷ പരിപാടികൾ പാലക്കാട് അസി.കലക്ടർ രവി മീണ ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണയിലെ 'കൂടെ' വനിതാ കൂട്ടായ്മ സ്‌കൂളിലെ മുഴുവൻ കൂട്ടികൾക്കും ഓണക്കോടികൾ സമ്മാനിച്ചു. കരിമ്പുഴ ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകർ സ്‌കൂളിലെ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന ഹൈസ്‌കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ഓണക്കോടികൾ നൽകി. പി.ടി.എ പ്രസിഡന്റ് പി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ.രാജൻ, വി.രമേശൻ, പ്രധാനദ്ധ്യാപിക നോബിൾ മേരി, കെ.എഫ്.ബി ജില്ലാ പ്രസിഡന്റ് വി.എൻ.ചന്ദ്രമോഹനൻ, കെ.പ്രജിഷ, അദ്ധ്യാപകരായ ആർ.ടി.ബിജു, ടി.പി.പ്രേമരാജൻ, കെ.കെ.ഗിരീഷ്, പി.വിജയകുമാർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാ കായിക മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകി. സ്‌കൂളിൽ പൂക്കളവും ഓണസദ്യയും ഒരുക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |