തിരുവനന്തപുരം:തലസ്ഥാനത്ത് എത്തുന്ന യാത്രക്കാരെ നേരിട്ടു സ്വീകരിക്കാൻ മാവേലി വിമാനത്താവളത്തിൽ റെഡി.രാജ്യാന്തര വിമാനത്താവളത്തിൽ ഓണാഘോഷം ആരംഭിച്ചു.രണ്ടു ടെർമിനലുകളിലും പൂക്കളം ഉൾപ്പെടെയുള്ള അലങ്കാരങ്ങൾ, ഫോട്ടോ-ബൂത്തുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഇന്ന് മുതൽ രാജ്യാന്തര ടെർമിനലിന് പുറത്ത് ഒരുക്കിയ പ്രത്യേക വേദിയിൽ പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കഥകളി, തിരുവാതിരക്കളി, മ്യൂസിക്ക് ബാൻഡ്, നാടൻപാട്ട് അവതരണങ്ങൾ എന്നിവ നടക്കും. പരമ്പരാഗത കളികളായ പല്ലാങ്കുഴി, പകിട എന്നിവ പഠിക്കാനും കളിക്കാനും സമ്മാനം നേടാനും ടെർമിനലിനുള്ളിൽ യാത്രക്കാർക്ക് അവസരമുണ്ട്.വിമാനത്താവളത്തിൽ ഷോപ്പിംഗ് നടത്തുന്നവർക്ക് അദാനി റിവാർഡ്സ് പ്രോഗ്രാം വഴി ഒട്ടേറെ ഓണസമ്മാനങ്ങളും ലഭിക്കും.ജീവനക്കാർക്കായി പൂക്കളം, വടംവലി മത്സരങ്ങളും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |