അങ്കമാലി: നിയമസഭാ മുൻ സ്പീക്കറും സി.എസ്.എ.പ്രസിഡന്റുമായിരുന്ന എ.പി. കുര്യന്റെ ചരമ വാർഷിക ദിനാചരണം നിയമസഭ മുൻ സ്പീക്കർ അഡ്വ. എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു. സി. എസ്.എ. വൈസ് പ്രസിഡന്റ് എം.പി.രാജൻ അദ്ധ്യക്ഷത വഹിച്ചു. സി.എസ്.എ. സുവർണ ജൂബിലി സുവനീർ എം. വിജയകുമാറിന് നൽകി. കെ.എൻ.വിഷ്ണു ആമുഖ പ്രഭാഷണം നടത്തി. ബെന്നി ബഹനാൻ എം.പി., റോജി എം.ജോൺ എം.എൽ.എ., നഗരസഭാ ചെയർമാൻ അഡ്വ. ഷിയോ പോൾ, മുൻ മന്ത്രി അഡ്വ. ജോസ് തെറ്റയിൽ, ജി.സി.ഡി.എ.എക്സിക്യുട്ടീവ് അംഗം അഡ്വ.കെ.കെ.ഷിബു, കെ.തുളസി , സി.പി.എം.ഏരിയാ സെക്രട്ടറി കെ.പി. റെജീഷ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |