കോതമംഗലം: ഊന്നുകല്ലിൽ ആൾതാമസമില്ലാത്ത വീട്ടിൽവച്ച് കൊല്ലപ്പെട്ട വേങ്ങൂർ സ്വദേശിനി ശാന്തയുടെ മൊബൈൽഫോണും ബാഗും കോതമംഗലം കുരൂർതോട്ടിൽനിന്ന് കണ്ടെടുത്തു. പ്രതിഅടിമാലി സ്വദേശി രാജേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫയർഫോഴ്സ് സ്കൂബ ടീമിന്റെ സഹായത്തോടെ കുരൂർതോട്ടിൽ തെരച്ചിൽ നടത്തിയത്. രാജേഷ് ചൂണ്ടിക്കാണിച്ച ഭാഗത്തുനിന്ന് ആദ്യം ഫോണും പിന്നീട് ബാഗും ലഭിച്ചു. ബാഗിലൊന്നും ഉണ്ടായിരുന്നില്ല. റിമാൻഡിലായിരുന്ന രാജേഷിനെ കസ്റ്റഡിയിൽ വാങ്ങിയാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്.
ഈ മാസം 18ന് നടത്തിയ കൊലപാതകം പുറംലോകം അറിഞ്ഞത് ഇരുപത്തിരണ്ടിനാണ്. തുടർന്ന് ഒളിവിൽ പോയ രാജേഷിനെ ബുധനാഴ്ചയാണ് അറസ്റ്റുചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |