കഴക്കൂട്ടം: ഓണാവധി ആഘോഷിക്കാൻ പുത്തൻതോപ്പ് കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് വിദ്യാർത്ഥികളിൽ രണ്ടുപേരെ തിരയിൽപ്പെട്ട് കാണാതായി. മൂന്നുപേരെ നാട്ടുകാർ രക്ഷിച്ചു. കണിയാപുരം തോട്ടുംമുഖം ചരുവിള പുത്തൻവീട്ടിൽ ഗിരീഷ് കുമാറിന്റെയും സജിതയുടെയും ഏക മകൻ അഭിജിത്ത് (16), കണിയാപുരം സിംഗപ്പൂർമുക്ക് ബിസ്മി വില്ലയിൽ ഷാനവാസിന്റെ മകൻ നബീൽ (16) എന്നിവരെയാണ് കാണാതായത്. ഇരുവരും ബ്ലൂമൗണ്ട് പബ്ലിക് സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥികളാണ്.
സിംഗപ്പൂർ മുക്ക് സ്വദേശികളായ ആസിഫ് (15), നൗഫൽ (15),അഫ്സൽ (16) എന്നിവരെ മത്സ്യ തൊഴിലാളികളും നാട്ടുകാരും ചേർന്ന് രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി വൈകിയും തെരച്ചിൽ തുടരുകയാണ്.
ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. നാലു സൈക്കിളുകളിലായാണ് അഞ്ചംഗ സുഹൃദ്സംഘം കണിയാപുരത്ത് നിന്ന് പുത്തൻതോപ്പിലെത്തിയത്. തുടർന്ന് കടലിൽ ഇറങ്ങിയ ഇവർ ശക്തമായ തിരയിൽ പെടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |