തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയതിന് കാരണം ഇടത് അനുകൂല സിൻഡിക്കേറ്റ് അംഗങ്ങളുടെ രാഷ്ട്രീയ താത്പര്യവും കെടുകാര്യസ്ഥതയും കൊണ്ടാണെന്ന് ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് പറഞ്ഞു. ബഡ്ജറ്റ് പാസാക്കുന്നതുമായി ബന്ധപ്പെട്ട് വൈസ് ചാൻസലർ ഏഴ് യോഗങ്ങൾ വിളിച്ചുചേർത്തെങ്കിലും ഇടത് അംഗങ്ങളും സർക്കാർ പ്രതിനിധികളും വിട്ടുനിന്നത് കാരണം ക്വാറം തികയാത്തതിനാൽ നടന്നില്ല. നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമിതാണ്. ജീവനക്കാർ യഥാർത്ഥ വസ്തുതകൾ മനസ്സിലാക്കണമെന്നും ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |