കൊല്ലം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസന സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്ന വിഴിഞ്ഞം-കൊല്ലം-പൂനലൂർ വികസന ത്രികോണത്തിന്റെ ഭാഗമാവാൻ പൊതുമേഖലാ സ്ഥാപനങ്ങളായ കാഷ്യു, കോർപ്പറേഷനും, കാപ്പെക്‌സും.
കൊല്ലം,തിരുവനന്തപുരം ജില്ലയിലാണ് ഇരുസ്ഥാപനങ്ങളുടെയും ഫാക്ടറികൾ പ്രവർത്തിക്കുന്നത്. വരുമാനം വർദ്ധിപ്പിക്കുന്നതിനൊപ്പം ഫാക്ടറി തൊഴിലാളികൾക്ക് പുതിയ വ്യവസായ സംരംഭങ്ങളിൽ ജോലി നടപ്പാക്കണമെന്നുമാണ് ആലോചന.
നിലവിൽ സർക്കാർ സഹായത്തോടെയാണ് കാഷ്യു കോർപ്പറേഷനും കാപ്പെക്സും മുന്നോട്ടുപോകുന്നത്. ഉയർന്ന സംസ്കരണ ചെലവ് പ്രതിസന്ധിയായിരിക്കെ കശുഅണ്ടി പരിപ്പിന്റെയും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെയും ഉത്പാദനം ഉയർത്തിയാൽ ഇരു സ്ഥാപനങ്ങൾക്കും നഷ്ടമുയരും. അതിനാൽ തൊഴിലാളികൾക്ക് ഇ.എസ്.ഐ ആനുകൂല്യം നഷ്ടമാകാതിരിക്കാൻ ഓരോ അർദ്ധവർഷത്തിലും 78 ഹാജർ ഉറപ്പാക്കാനുള്ള ശ്രമം മാത്രമാണ് ഇപ്പോൾ നടക്കുന്നത്.
ഉയരും വ്യവസായ സംരംഭങ്ങൾ
കാഷ്യു കോർപ്പറേഷൻ -30 ഫാക്ടറികൾ
കൊല്ലം,തിരുവനന്തപുരം ജില്ലകളിൽ-24
ആകെ തൊഴിലാളികൾ-10,000 (ഏകദേശം)
കാപ്പെക്സ്-10 ഫാക്ടറികൾ
കൊല്ലം,തിരുവനന്തപുരം ജില്ലകളിൽ-8
ആകെ തൊഴിലാളികൾ-5,000 (ഏകദേശം)
വികസന ത്രികോണത്തിന്റെ ഭാഗമായുള്ള സംരംഭങ്ങൾ ഏറ്റെടുക്കാൻ തയ്യാറാണെന്ന്
കാഷ്യു കോർപ്പറേഷൻ സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
എസ്.ജയമോഹൻ,ചെയർമാൻ
കാഷ്യു കോർപ്പറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |