തിരുവനന്തപുരം: 25 ഡയാലിസിസ് രോഗികൾക്കും നിർദ്ധനരായ 25 ക്യാൻസർ രോഗികൾക്കും ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തൻ 9 വർഷമായി എല്ലാമാസവും നൽകുന്ന ചികിത്സാ ധനസഹായത്തിന്റെ വിതരണോദ്ഘാടനം വി.ശശി എം.എൽ.എ നിർവഹിച്ചു.ആശുപത്രിയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം വൈകാതെ നിർവഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഓണത്തോടനുബന്ധിച്ച് ചികിത്സാസഹായം സാധാരണ കൊടുക്കുന്നതിനേക്കാൾ കൂടുതൽ പേർക്ക് നൽകിയതിൽ എം.എൽ.എ സി.വിഷ്ണു ഭക്തനെ അഭിനന്ദിച്ചു.ചിറയിൻകീഴ് താലൂക്ക് ആശുപത്രിയുടെ വികസനത്തിന് ബ്ലോക്ക് പഞ്ചായത്തിന്റെ ഇടപെടൽ കാര്യക്ഷമമായി ഉണ്ടാവണമെന്ന് സി. വിഷ്ണു ഭക്തൻ പറഞ്ഞു.ന്യൂരാജസ്ഥാൻ മാർബിൾസ് 20 വർഷം മുമ്പ് നിർമ്മിച്ച് നൽകിയ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ഐ.സി യൂണിറ്റ് മന്ദിരത്തിൽ നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്തംഗം ആർ.സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഫിറോസ് ലാൽ,ബ്ലോക്ക് പഞ്ചായത്തംഗം മോഹനൻ,ഡോ.അൽഫഹീം, ശിവദാസൻ തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |