തിരുവനന്തപുരം:ജനകീയ ചെറുത്തുനിൽപ്പിലൂടെ 'മയക്കുമരുന്ന് രഹിത ഇന്ത്യ' യാഥാർത്ഥ്യമാകുമെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത് . വിമുക്തിയുടെ 'നശാ മുക്ത് ന്യായ അഭിയാൻ' ലഹരിവിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ വിഭാഗം ജനങ്ങളേയും കോർത്തിണക്കി ജാഗ്രതയോടെയുള്ള സമീപനമാണ് ആവശ്യം. ലഹരി വസ്തുക്കൾ ശരീരത്തെ മാത്രമല്ല , കുടുംബങ്ങളെ നശിപ്പിച്ച് സമൂഹത്തിന്റെ അടിത്തറ തകർക്കും. മയക്കുമരുന്നിന് അടിമകളായവരെ പുനരധിവസിപ്പിച്ച് മാറ്റത്തിലേക്ക് നയിക്കണം.അദ്ദേഹം പറഞ്ഞു.
സാമൂഹിക സംഘടനകളേയും ജനകീയ സമിതികളേയും ഉൾപ്പെടുത്തി ലഹരിയ്ക്കെതിരെ ശക്തമായ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വിക്രം നാഥ്, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ, കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ .മുഹമ്മദ് മുസ്താക്, ചീഫ് സെക്രട്ടറി എ. ജയതിലക്, അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, ഡോ.എസ്.ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു.
മോഹൻലാലിന്റെ ഡയലോഗിൽ കൈയടി നേടി ജസ്റ്റിസ് സൂര്യകാന്ത്
മലയാളത്തിൽ ഓണാശംസകൾ പറഞ്ഞ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത് , "എന്നെ അറിയാവുന്നവരോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട്, നർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ് "എന്ന മോഹൻലാലിന്റെ സിനിമാ ഡയലോഡ് പറഞ്ഞപ്പോൾ സദസിൽ നിറഞ്ഞ കൈയടികളുയർന്നു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |