ചേർത്തല:89ാം പിറന്നാൾ ദിനത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശന് ആശംസാ പ്രവാഹം.മുഖ്യമന്ത്രിയും വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാരും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും എം.എൽ.എമാരും ഉൾപ്പെടെയുള്ളവർ ഫോണിൽ ആശംസകൾ നേർന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എസ്.എൻ.ഡി.പി യോഗം,എസ്.എൻ ട്രസ്റ്റ് നേതാക്കൾ ആശംസകളുമായി വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി.പിറന്നാളിനോടനുബന്ധിച്ച് മൂന്നു ദിവസമായി നടന്നുവന്ന പൂജകൾ ഇന്നലെ ഉച്ചയോടെ സമാപിച്ചു.ലളിതമായ ചടങ്ങിൽ വെള്ളാപ്പള്ളി പിറന്നാൾ കേക്ക് മുറിച്ചു.ഭാര്യ പ്രീതി നടേശൻ,മകൾ വന്ദന,മരുമക്കളായ ശ്രീകുമാർ,ആശ തുഷാർ,പേരക്കുട്ടികളായ ദേവ് തുഷാർ,ജീവൻ തുടങ്ങിയ കുടുംബാംഗങ്ങളും യോഗം,ട്രസ്റ്റ് നേതാക്കളും പങ്കെടുത്തു.പിറന്നാൾ സദ്യയുമൊരുക്കിയിരുന്നു.ആരേയും പ്രത്യേകം ക്ഷണിച്ചിരുന്നില്ല.മൂന്നു പതിറ്റാണ്ടായി പതിവു തെറ്റിക്കാതെ,തൃശൂർ പൊയ്യ സി.എഫ്.ഐ കോളേജ് ഒഫ് ലോ ആൻഡ് സി.എഫ്.ഐ കോളേജ് ഓഫ് എഡ്യുക്കേഷൻ ഡയറക്ടർ പി.ജെ.മാത്യു ഇത്തവണയും പിറന്നാൾ കേക്കുമായി എത്തി.വെള്ളാപ്പള്ളി ആറ് പതിറ്റാണ്ടിലധികമായി പ്രസിഡന്റായി തുടരുന്ന കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ പൂജയും പ്രത്യേക വഴിപാടുകളും നടത്തി.ചുറ്റു വിളക്കും തെളിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |