തൃശൂർ: സിപിഎം കുന്നംകുളം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് വെട്ടേറ്റു. പഴഞ്ഞി മങ്ങാട് മളോർകടവിൽ ആണ് സംഭവം. മങ്ങാട് സ്വദേശി മിഥുനാണ് വെട്ടേറ്റത്. വെെകിട്ട് ആറുമണിയോടെ മാളോർകടവ് കോതൊട്ട് അമ്പലത്തിന് സമീപമായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിൽ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മങ്ങാട് സ്വദേശികളായ ഗൗതം, വിഷ്ണു, രാകേഷ്, അരുൺ എന്നിവരെയാണ് കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്. മിഥുന്റെ സഹോദരനുമായുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് ആക്രണമുണ്ടായത്. ചെവിക്കുൾപ്പടെ പരിക്കേറ്റ മിഥുനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയത് ലഹരിയ്ക്ക് അടിമകളാണെന്ന് പൊലീസ് പറയുന്നു. എന്നാൽ പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് സിപിഎം ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |