അമല നഗർ : പള്ളിയിൽ പോകുകയായിരുന്ന വൃദ്ധയുടെ ബൈക്കിലെത്തിയ മോഷ്ടാവ് കവർന്നു. ഞായറാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. രണ്ട് പവനോളം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്. പേരാമംഗലം ചിറ്റിലപ്പിള്ളി ജോജോ ലോഡ്ജിന് സമീപത്ത് വച്ചാണ് മാല കവർന്നത്. സമീപത്ത് വീടുകൾ ഉണ്ടെങ്കിലും ആ സമയത്ത് പുറത്ത് ആളുണ്ടായിരുന്നില്ല. വൃദ്ധയുടെ പരാതിയെ തുടർന്ന് പേരാമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാല പൊട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ സമീപത്തെ വീട്ടിൽ നിന്ന് പൊലീസ് ശേഖരിച്ചു. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |