തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ ബാനർ ജാഥ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സ്മൃതിമണ്ഡപത്തിൽ നിന്ന് ഇന്ന് വൈകിട്ട് 5 ന് ആരംഭിക്കും. പാളയം രക്തസാക്ഷിമണ്ഡപത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി.സന്തോഷ് കുമാർ എം.പി ജാഥ ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആർ.അനിൽ, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. എൻ രാജൻ, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും.
ജാഥാ ക്യാപ്റ്റൻ അഡ്വ. പി.വസന്തം,വൈസ് ക്യാപ്റ്റൻ ആർ.ലതാദേവി , ഡയറക്ടർ കെ.കെ.അഷ്റഫ് അംഗങ്ങളായ അരുൺ കെ.എസ്, മനോജ് ബി.ഇടമന, എം.എസ് താര എന്നിവർ പങ്കെടുക്കും.
ബാനർ ജാഥയ്ക്ക് നാളെ രാവിലെ പത്ത് മണിക്ക് കന്യാകുളങ്ങരയിൽ നൽകുന്ന സ്വീകരണം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3 ന് ചടയമംഗലം, 4 ന് കൊട്ടാരക്കര എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം 5 ന് അടൂരിൽ സമാപിക്കും. ബുധനാഴ്ച രാവിലെ 10 ന് ചാരുംമൂട്, 11 ന് കറ്റാനം, 12ന് കായംകുളം, 3 ന് ഹരിപ്പാട്, 4 ന് അമ്പലപ്പുഴ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം 5 ന് ആലപ്പുഴയിൽ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |