തിരുവനന്തപുരം: വനം,സമുദ്ര മേഖലകളിലെ ജനസമൂഹങ്ങളുടെ സംരക്ഷണത്തിനായി പൊതുസമൂഹം ജാഗ്രത പുലർത്തണമെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വിക്രംനാഥ്. കോമൺവെൽത്ത് ലീഗൽ എഡ്യൂക്കേഷൻ അസോസിയേഷൻ (സി.എൽ.ഇ.എ) സംഘടിപ്പിച്ച 'തദ്ദേശീയ ഗോത്രങ്ങളുടേയും മത്സ്യത്തൊഴിലാളികളുടെയും വീണ്ടെടുപ്പും സംയോജനവും' എന്ന വിഷയത്തിൽ രാജ്യാന്തരസമ്മേളനത്തിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. കൊച്ചി വാട്ടർ മെട്രോയുടെ പ്രവർത്തനങ്ങളെ അധികരിച്ച് സുസ്ഥിര ഗതാഗത സംവിധാനത്തിന്റെ പഠന റിപ്പോർട്ട് ജസ്റ്റിസ് വിക്രം നാഥ് പ്രകാശനം ചെയ്തു.
മത്സ്യ ബന്ധന–തദ്ദേശീയ ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾക്ക് നിയമപരമായ സംരക്ഷണം ഉറപ്പുവരുത്തുകയും നിയമവിദ്യാഭ്യാസം ശക്തിപ്പെടുത്തുകയും വേണം. തീരദേശനിയമങ്ങൾ ശക്തമാക്കണമെന്നും പറഞ്ഞു. കേരള ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എ.കെ.ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് സി.എസ്.ഡയസ്, ലഫ്‌റ്റനന്റ് അറ്റോർണി ജനറൽ ഡോ.ആർ.വെങ്കിട്ടരമണി, സി.എൽ.ഇ.എ പ്രസിഡന്റ് പ്രഫ.എസ്.ശിവകുമാർ, ഡോ.എസ്.എസ്. ഗിരിശങ്കർ, നാഗരാജ് നാരായണൻ, ഡി. രുചി ശർമ എന്നിവർ പങ്കെടുത്തു. പത്തിലേറെ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |