തിരുവനന്തപുരം: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി തടവുചാടിയതിലെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണിത്. കണ്ണൂരിലെ പ്രത്യേക സംഘമാവും അന്വേഷിക്കുക. ജയിൽചാട്ടത്തിന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും ഉദ്യോഗസ്ഥരുടെ വീഴ്ചകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജയിൽ ചാട്ടം അന്വേഷിക്കാൻ റിട്ട. ജഡ്ജി സി.എൻ.രാമചന്ദ്രൻ, മുൻ പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരുടെ സമിതിയെ നിയോഗിച്ചിരുന്നു. ഇതിന് പുറമെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |