കട്ടപ്പന: വെള്ളിലാങ്കണ്ടത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് പരിക്ക്. കുഴൽപ്പാലം തേക്കലക്കാട്ടിൽ അച്ചൻകുഞ്ഞിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ വീടിനുള്ളിൽ ടി.വി കാണുകയായിരുന്ന അച്ചൻകുഞ്ഞിന്റെ ദേഹത്തേക്ക് സിമന്റ് കട്ട വീഴുകയായിരുന്നു. വീടിന്റ മുൻവശം പൂർണമായി തകർന്നു. കാറിനുള്ളിൽ ഉണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കൽത്തൊട്ടി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. മലയോര ഹൈവേയുടെ നിർമാണം പൂർത്തിയായതോടെ കട്ടപ്പന -കുട്ടിക്കാനം സംസ്ഥാനപാതയിൽ ദിനംപ്രതി വാഹന അപകടങ്ങൾ തുടർക്കയാകുകയാണ്. അശ്രദ്ധവും അമിത വേഗതയും മദ്യപിച്ച് വാഹനം ഓടിക്കൽ എന്നിവയാണ് അപകടങ്ങൾക്ക് ഏറെയും കാരണം. കട്ടപ്പന പൊലീസ് തുടർനടപടി സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |