തൊടുപുഴ: ആരോഗ്യം, ഇൻഷുറൻസ്, തൊഴിൽ ഉൾപ്പെടെയുള്ള വരുമാനവർദ്ധനപരിപാടികൾ, വായ്പകൾ, സബ്സിഡികൾ, യുവജനങ്ങൾക്കും വനിതകൾക്കുമുള്ള പുതിയ തൊഴിൽമേഖലകൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ഏകദിനശില്പശാല മേരാ യുവഭാരത് ഇടുക്കിയും ജില്ലാ യൂത്ത്ക്ലബ്ബും ചേർന്ന് ഞായർ രാവിലെ 10. മുതൽ കോലാനി മന്നം സ്മാരക എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടത്തും. സ്ത്രീകൾക്കും യുവജനങ്ങൾക്കും മുൻഗണന നൽകികൊണ്ട് നടത്തുന്ന ഈ ശില്പശാല അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർമാൻ കെ. ദീപക് അദ്ധ്യക്ഷത വഹിക്കും. ജില്ലാ ലീഡ് ബാങ്ക് മാനേജർ വർഗീസ് മാത്യു, പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ് ഡവലപ്‌മെന്റ് ഓഫീസർ അഭിജിത്ത് ബി, ആയുഷ്മാൻ ഭാരത് ജില്ലാ പ്രൊജക്ട് കോ-ഓർഡിനേറ്റർ റോജിത്ത് മാത്യു, സെന്റർ ഫോർ ഫൈനാൻഷ്യൽ ലിറ്ററസി കോ-ഓർഡിനേറ്റർ സീന വിജയൻ, ജില്ലാ വ്യവസായകേന്ദ്രം മാനേജർ അശ്വിൻ പി.റ്റി, മേരാ യുവ ഭാരത് ഡെപ്യൂട്ടി ഡയറക്ടർ സച്ചിൻ എച്ച്. തുടങ്ങിയവർ ശില്പശാലയ്ക്ക് നേതൃത്വം നൽകും. കോലാനി ജനരഞ്ജിനി വായനശാല, എൻ.എസ്.എസ് കരയോഗം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ചിട്ടുള്ള പരിപാടിയിൽ താല്പര്യമുള്ളവർക്ക് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാവുന്നതാണ്. ഫോൺ: 7907454582, 9745019149.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |