തൃപ്പൂണിത്തുറ: കണ്ണൻകുളങ്ങര എസ്.എസ്.എസ് റിക്രിയേഷൻ ക്ലബ് (സോഷ്യൽ സർവീസ് സൊസൈറ്റി) സംഘടിപ്പിച്ച പനക്കൽ നന്ദകുമാർ അനുസ്മരണ സമ്മേളനം മുനിസിപ്പൽ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. മികച്ച സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനുള്ള പനക്കൽ നന്ദകുമാർ മെമ്മോറിയൽ അവാർഡ് പ്രകാശ് അയ്യർക്ക് സമ്മാനിച്ചു. സി.എ പരീക്ഷയിൽ വിജയം നേടിയ ഗോപീകൃഷ്ണ, എസ്.എസ്.എൽ.സി - പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ എന്നിവർക്ക് ക്യാഷ് അവാർഡുകൾ നൽകി. പ്രസിഡന്റ് കൃഷ്ണകുമാർ പറാട്ട് അദ്ധ്യക്ഷനായി. വാർഡ് കൗൺസിലർമാരായ പി.എൽ. ബാബു. വള്ളി മുരളീധരൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |