തിരുവനന്തപുരം: വയനാട്, കാസർകോട് സർക്കാർ മെഡിക്കൽ കോളേജുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ (എൻ.എം.സി) അനുമതി ലഭിച്ചതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. 50 എം.ബി.ബി.എസ് സീറ്റുകൾക്ക് വീതമാണ് അനുമതി ലഭിച്ചത്. എൻ.എം.സി മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള അടിസ്ഥാന - അക്കാഡമിക് സൗകര്യങ്ങൾ ഒരുക്കിയതിലൂടെയാണ് അംഗീകാരം കിട്ടിയത്. ഈ അദ്ധ്യയന വർഷം തന്നെ പ്രവേശന നടപടികൾ സ്വീകരിക്കും. വയനാട് മെഡിക്കൽ കോളേജിൽ 45 കോടിയുടെ മൾട്ടി പർപസ് ബ്ലോക്ക് നിർമ്മിച്ചു. 60 സീറ്റുള്ള നഴ്സിംഗ് കോളേജും ആരംഭിച്ചു. കാസർകോട് മെഡിക്കൽ കോളേജിന്റെ നിർമ്മാണത്തിനായി കിഫ്ബി ഫണ്ടിൽ നിന്ന് 160 കോടിയുടെ ഭരണാനുമതി നൽകി. ആശുപത്രി ബ്ലോക്കിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. അക്കാഡമിക് ബ്ലോക്ക് കെട്ടിടം പൂർത്തിയാക്കി. മെഡിക്കൽ കോളേജിനുള്ള ജലവിതരണ സംവിധാനത്തിന് എട്ട് കോടി രൂപ അനുവദിച്ചെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |