വൈപ്പിൻ: ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തുന്ന അംബേദ്കർ ഗ്രാമവികസന പദ്ധതി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം. എൽ.എ.നിർദ്ദേശിച്ച കുഴുപ്പിള്ളി പഞ്ചായത്ത് മൂന്നാം വാർഡിൽ നടപ്പാക്കും. ഇതിന് സർക്കാരിന്റെ ഭരണാനുമതി ലഭിച്ചു. റോഡ് നടപ്പാത, ഡ്രെയിനേജ്, ഇന്റർനെറ്റ് കണക്ടിവിറ്റി, കുടിവെള്ളം, വീടുകളിലെയും പൊതുസ്ഥലത്തെയും വൈദ്യുതീകരണം, സോളാർ തെരുവ് വിളക്കുകൾ, ഖരദ്രവ മാലിന്യസംസ്‌കരണം, ഭവന പുനഃരുദ്ധാരണം, പൊതു ആസ്തികളുടെ മെയിന്റനൻസ്,സംരക്ഷണ ഭിത്തി നിർമ്മാണം, വനിതകൾക്ക് സ്വയം തൊഴിൽ പദ്ധതികൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടും. റോഡിനും വീട് പുനരുദ്ധാരണത്തിനുമാണ് മുൻഗണന. എം.എൽ.എ ചെയർമാനായ മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളും, ജനപ്രതിനിധികളും പദ്ധതിപ്രദേശം സന്ദർശിച്ച് പ്രദേശവാസികളുടെ അഭിപ്രായം ആരാഞ്ഞ ശേഷം അന്തിമ പദ്ധതി നിർവഹണത്തിന് രൂപം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |