ന്യൂഡൽഹി: പുതുക്കിയ ജി.എസ്.ടി സ്ളാബുകൾ സെപ്തംബർ 22 മുതൽ നിലവിൽ വരും. നാലിൽ നിന്ന് രണ്ടായാണ് സ്ലാബുകളുട എണ്ണം കുറയുന്നത്. ഇതോടെ എല്ലാ മരുന്നുകളുടെയും ജി.എസ്.ടി അഞ്ച് ശതമാനമായി കുറയും. നിത്യോപയോഗ സാധനങ്ങളുടെ വിലയും കുറയും. സ്ലാബുകൾ കുറയ്ക്കണമെന്ന് നിർദ്ദേശം 56-ാമത് ജി.എസ്.ടി കൗൺസിൽ യോഗം അംഗീകരിച്ചതായി കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു.
12 ശതമാനം ജി.എസ്.ടിയുള്ള 99 ശതമാനം ഉത്പന്നങ്ങളുടെയും നികുതി അഞ്ച് ശതമാനമായി കുറയും. 28 ശതമാനം നികുതിയുള്ള 90 ശതമാനം ഉത്പന്നങ്ങളുടെ നികുതി 18 ശതമാനമാകും. ആഡംബര ഉത്പന്നങ്ങൾ, ലഹരി വസ്തുക്കൾ, പുകയില ഉത്പന്നങ്ങൾ എന്നിവയ്ക്ക് 40 % ജി.എസ്.ടി ഏർപ്പെടുത്തും.
പുതിയ പരിഷ്കാരം അനുസരിച്ച് നിരവധി സാധനങ്ങൾക്ക് വില കുറയും. വില കുറയുന്ന ഉത്പന്നങ്ങൾ ഇവയാണ്.
ജി.എസ്.ടി ഒഴിവാക്കിയവ
1. വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ്
2. പാൽ, പനീർ, റൊട്ടി, ചപ്പാത്തി, പറാത്ത
3. ജീവൻരക്ഷാ മരുന്നുകൾ
വിലകുറയുന്നവ
1. ചെരുപ്പ്, വസ്ത്രങ്ങൾ
2. ഭൂരിഭാഗം നിത്യോപയോഗ സാധനങ്ങൾക്കും വില കുറയും
3. 350 സി.സി ബൈക്കുകൾ
5 ശതമാനത്തിലേക്ക് വന്നവ
1. ഭൂരിഭാഗം ഭക്ഷ്യവസ്തുക്കളും
2. സൈക്കിൾ
3. കരകൗശല ഉത്പന്നങ്ങൾ
4. മാർബിൾ, ഗ്രാനെറ്റ്
5. ലെതർ
18%ലേക്ക് എത്തിയവ
1. ടി.വി, ഫ്രിഡ്ജ്
2. ചെറുകാറുകൾ
3. സിമന്റ്
4. ബസ്, ട്രക്ക്, ആംബുലൻസ്
ആഢംബര വസ്തുക്കൾക്ക് 40% ജി.എസ്.ടി
നികുതി കുറയുന്നതോടെ, ആഭ്യന്തര വിപണിയിൽ കൂടുതൽ ഉത്പന്നങ്ങൾ വിറ്റഴിക്കാമെന്നും യു.എസിന്റെ 50% ഇറക്കുമതി തീരുവ സൃഷ്ടിക്കുന്ന പ്രതിസന്ധി മറികടക്കാമെന്നും സർക്കാർ കരുതുന്നു. നിലവിൽ 12 ശതമാനം നികുതിക്ക് കീഴിലുള്ള ഏകദേശം 99 ശതമാനം ഇനങ്ങളും 5 ശതമാനത്തിലേക്കും 28 ശതമാനം നികുതി ചുമത്തുന്ന 90 ശതമാനം സാധനങ്ങളും 18 ശതമാനം വിഭാഗത്തിലേക്കും മാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |