പെരുമ്പാവൂർ: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിൽ മാവിൻചുവട് ഭഗത്തുനിന്ന് 76 ഗ്രാം കഞ്ചാവുമായ ബംഗാൾ സ്വദേശി ബുട്ടു മണ്ഡൽ (50) പിടിയിലായി. ഇയാൾക്ക് കഞ്ചാവ് നൽകിയ ആളെ കുറിച്ച് അന്വേഷണം നടത്തിവരികയാണ്. കുന്നത്ത്നാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എൻ.കെ. മണി, പ്രിവന്റിവ് ഓഫീസർ ഗ്രേഡ് സുധീർ മുഹമ്മദ്, സി.എം. നവാസ് സിവിൽ എക്സൈസ് ഓഫീസർ എം.ആർ. രാജേഷ്, ബെന്നി പീറ്റർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |