മലയിൻകീഴ്: മാറനല്ലൂർ മേലാരിയോട് മദർ തെരേസ നഗറിൽ രവീന്ദ്രന്റെ വീട് കുത്തിത്തുറന്ന് 13 പവന്റെ ആഭരണങ്ങൾ കവർന്നു.
കുടുംബം ഇന്നലെ വൈകിട്ട് ഓണാഘോഷത്തിന് പോയി രാത്രി 8.30ഓടെ തിരിച്ചെത്തിയമ്പോഴാണ് മോഷണ വിവരമറിയുന്നത്. എല്ലാ മുറികളിലെയും സാധനങ്ങളെല്ലാം വാരി വലിച്ചിട്ട നിലയിലാണ്.അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവർന്നത്.വിവരമറിയിച്ചതനുസരിച്ച് മാറനല്ലൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രണ്ടാഴ്ച മുൻപ് മാറനല്ലൂരിൽ സപ്ലൈകോ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലും വീടുകളിലും മോഷണ പരമ്പര തന്നെ നടന്നിരുന്നു.ഒരു മോഷ്ടാവിനെ പിടികൂടിയിരുന്നു.എന്നാൽ നിരവധി മോഷണ കേസുകളിലെ പ്രതികളെ ഇനിയും കണ്ടെത്താനായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |