തിരുവനന്തപുരം: ചാലയിലെ മുത്തുമാരി അമ്മൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി സഞ്ജീബ് മണ്ഡലാണ് ഫോർട്ട് പൊലീസിന്റെ പിടിയിലായത്. ഇന്നലെ പുലർച്ചെ 1ഓടെയാണ് ഇയാൾ ക്ഷേത്രത്തിൽ മോഷണത്തിനെത്തിയത്.
ഒരാഴ്ച മുമ്പ് ചാലയിലെ ഉജ്ജയിനി ക്ഷേത്രത്തിലും ഇയാൾ മോഷണം നടത്തിയിരുന്നു. അന്ന് ക്ഷേത്രത്തിലെ കാണിക്കപ്പെട്ടിയിൽ നിന്നും 10,000രൂപ മോഷ്ടിച്ചെടുത്ത് ഇയാൾ ഒളിവിൽ പോയിരുന്നു. സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് രണ്ടാമത്തെ മോഷണം.
50ഓളം വിളക്കുകളും കാണിക്കപ്പെട്ടിയും മോഷ്ടിച്ചെടുത്ത് മുത്തുമാരി അമ്മൻ ക്ഷേത്രത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കവെ പവർഹൗസ് റോഡിൽ വച്ച് ഫോർട്ട് എസ്.എച്ച്.ഒ ശിവകുമാറിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ ഇന്ന് റിമാൻഡ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |